വ്യക്തിത്വ വികസന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കട്ടിപ്പാറ: ഹോളി ഫാമിലി ഹൈസ്കൂളി ൽ വ്യക്തിത്വ വികസന ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിക്ക് ഹെഡ്മിസ്ട്രസ് ബെസി കെ.യു സ്വാഗതമാശംസിച്ചു. 'കുട്ടികളിൽ വ്യക്തിത്വ രൂപീകരണം'
എന്ന വിഷയത്തിൽ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗീത സിഎംസി ക്ലാസെടുത്തു. വിദ്യാർത്ഥി പ്രതിനിധി ലിഷാ തെരേസ് തോമസ് ചടങ്ങിന് നന്ദി പറഞ്ഞു. വ്യക്തിത്വ വികസന ക്ലബ്ബ് കൺവീനർ സിസ്റ്റർ ദീപ്തി തോമസ്, അധ്യാപകരായ രമ്യ കെ ഐ സിസ്റ്റർ മിനി കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍