ആളില്ലാത്ത വീടുകളിൽ മോഷണം തുടരുന്നു; നാട്ടുകാരിൽ ആശങ്ക, കോരങ്ങാട് വീടിൻ്റെ വാതിൽ പൊളിച്ചു വീണ്ടും മോഷണം ,നഷ്ടപ്പെട്ടത് 50,000 രൂപ

താമരശ്ശേരി കോരങ്ങാട് പരിസര പ്രദേശങ്ങളിൽ സമാന രീതിയിലുണ്ടായ മോഷണം നാട്ടുകാരെ ആശങ്കയിലാക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ്  കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീടിൻ്റെ   മുൻവശത്തെ വാതിൽ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം മോഷ്ടിച്ചിരുന്നു.  കഴിഞ്ഞതവണ മോഷണം നടന്ന ഷാഫിയുടെ വീടിൻറെ 100 മീറ്റർ മാത്രം അകലെ  കോരങ്ങാട് മണിയുടെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. ഇന്ന് രാവിലെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കാണുന്നത്. വാതിൽ പൊളിച്ച് അകത്തു കയറിയ  മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച  50,000 ത്തോളം രൂപ  അവഹരിച്ചതായി മണിയുടെ ഭാര്യ ഷൈലജ പറഞ്ഞു.  

മൂന്നുദിവസമായി ശൈലജ അമ്മയുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു.മകൻ എറണാകുളത്താണ്.
മണി ഏതാനും വർഷങ്ങൾക്കു മുമ്പ്
വിദേശത്തുവെച്ച് മരണപ്പെട്ടിരുന്നു.
ശൈലജ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് .
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍