ഇന്‍സ്റ്റഗ്രാമിന് സാങ്കേതിക തകരാര്‍?
ഇന്ന് ഉച്ച മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ തടസം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഉപയോക്താക്കള്‍ക്ക് ഒരു തടസവും കൂടാതെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാനാകുന്നുണ്ടെങ്കില്‍, ചിലര്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ പോലും പറ്റുന്നില്ല. ചിലര്‍ക്ക് പോസ്റ്റ് ചെയ്യാന്‍ മാത്രമാണ് പറ്റാത്തത്. ഇക്കൂട്ടര്‍ക്ക് ഇഷ്ടംപോലെ റീല്‍സ് കാണുന്നതിന് തടസമില്ല. ഈ അല്ലറ ചില്ലറ കുഴപ്പങ്ങള്‍ ഇന്ത്യക്കാരായ ഇന്‍സ്റ്റ പ്രേമികള്‍ക്ക് വല്ലാത്ത രസംകൊല്ലിയാകുന്നുണ്ടെന്നാണ് എക്‌സില്‍ ഉള്‍പ്പെടെ വരുന്ന പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍