ഭിന്നശേഷി ദിനാചരണം: കന്നൂട്ടിപ്പാറ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

കട്ടിപ്പാറ : അന്താരാഷ്ട്ര ഭിന്നശേഷി 
ദിനാചരണവുമായി ബന്ധപ്പെട്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെഭവന സന്ദർശനം, സ്പെഷ്യൽ അസംബ്ലി, ചിത്രരചനാ മത്സരം , താങ്ങായി തണലായി  മുതലായ പരിപാടികളാണ് നടത്തിയത്. HM അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം നിർവഹിച്ചു. ലോകം കൂടുതൽ കൂടുതൽ ഭിന്നശേഷി സൗഹൃദമായി മാറി വരുന്നത് ഏറെ ആഹ്ലാദകരമാണെന്നും ഭിന്നശേഷിക്കാർ സമൂഹത്തിൻ്റെ മുൻനിരയിലേക്കെത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.IEDC കോർഡിനേറ്റർ ജസീന കെ.പി. അധ്യക്ഷം വഹിച്ചു.
   SRG കൺവീനർ ദിൻഷ ദിനേശ്, ഹരിത സഭ കോർഡിനേറ്റർ കെ.സി ശിഹാബ്, നാട്ടുപച്ച കൺവീനർ ഫൈസ് ഹമദാനി, സോഷ്യൽ ക്ലബ് കൺവീനർ തസ്ലീന പി.പി, സ്കൂൾ സുരക്ഷ നോഡൽ ഓഫിസർ ടി.ഷബീജ്, ഗണിത ക്ലബ് കൺവീനർ റൂബി എം.എ,ഇംഗ്ലീഷ് ക്ലബ് കൺവീനർ അനുശ്രീ.പി.പി,ആര്യ മുരളി, കെ കെ ഷാഹിന, സ്കൂൾ ലീഡർ സയാൻ പി മുതലായവർ ആശംസകളർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍