ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ എകരൂലിൽ എസ്ഡിപിഐ അംബേദ്കർ സ്‌ക്വയർ സംഘടിപ്പിക്കും


ബാലുശ്ശേരി :ഭരണഘടനയെയും അതിന്റെ ശില്പിയെയും അവഹേളിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജനുവരി 26ന് "ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് " എന്ന പ്രമേയത്തിൽ നടക്കുന്ന അംബേദ്കർ സ്‌ക്വയർ  എകരുലിൽ വൈകീട്ട് 4 ന് ജില്ലാ വൈസ് പ്രസിഡന്റ്‌ ജലീൽ സഖാഫി  ഉദ്ഘാടനം ചെയ്യും. 
മണ്ഡലം പ്രസിഡണ്ട് നവാസ് എൻവി അധ്യക്ഷത വഹിക്കും , ദളിത് ലീഗ് ജില്ലാ സെക്രട്ടി വിനോദ് പൂനത്ത് , അഷ്റഫ് കുന്നുമ്മൽ (വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട്),INL മണ്ഡലം സെക്രട്ടറി ഷമീർ കരിയാത്തൻകാവ് , ജോബിഷ് (BSP ബാലുശ്ശേരി)താഹിറ മുസ്തഫ (WIM മണ്ഡലം പ്രസിഡണ്ട് ) സലാം കപ്പുറം ( SDPI ഉണ്ണികുളം ) തുടങ്ങി വിവിധ രാഷ്ട്രീയ  സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും, 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍