താമരശ്ശേരി മണ്ഡലം എം ജി എം വനിത സംഗമം സംഘടിപ്പിച്ചു
താമരശ്ശേരി: മണ്ഡലം എം ജി എം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി കാരാടിയിൽ വനിത സംഗമം നടത്തി. മണ്ഡലം കെ എൻ എം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് ഉദ്ഘാടനം ചെയ്തു. നഫീസ ടീച്ചർ അടിവാരം അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതയും പ്രഭാഷകയുമായ ആയിഷ ചെറുമുക്ക് മുഖ്യ പ്രഭാഷണം നടത്തി. വൈവാഹിക ജീവിതത്തിൻ്റെ പവിത്രതക്കും കുടുംബ ജീവിതത്തിൻ്റെ മഹത്വത്തിനും വില കൽപിക്കാത്ത " ന്യൂ ജെൻ " സമൂഹങ്ങൾക്കിടയിൽ കണ്ടുവരുന്ന പുതിയ പ്രവണതകൾക്കെതിരെ സമൂഹം ഉണരണമെന്ന് അവർ ഓർമിപ്പിച്ചു. മണ്ഡലം കെ.എൻ എം ജനറൽ സെക്രട്ടരി പി പി അബ്ദുസ്സലാം മാസ്റ്റർ, റസിയ പുത്തൂർ, നദീറ റസാഖ് കൊടുവള്ളി, പ്രസംഗിച്ചു. എം എ . സഫിയ സ്വാഗതപും സഹല ടീച്ചർ കൂടത്തായ് നന്ദിയും പറഞ്ഞു.
എം ജി എം മണ്ഡലം ഭാരവാഹികളായി
നഫീസ ടീച്ചർ അടിവാരം ( പ്രസിഡണ്ട്) സുബൈദ ഷാജി മണ്ണിൽ കടവ്, നസീമ യൂസുഫ് ഈങ്ങ്യാ പുഴ , ( വൈ: പ്ര :) സഫിയ നാസർ (ജനറൽ
സെക്രട്ടരി )താഹിറ അടിവാരം, ഷറീന ടീച്ചർ കോളിക്കൽ ( ജോ : സെ ) സുലൈഖ റഹ്മാൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍