കായികമേളയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

താമരശ്ശേരി:എൽ പി വിഭാഗം പഞ്ചായത്ത് സ്‌പോർട്‌സിൽ ഓവറോൾ ചാമ്പ്യൻഷിപ്പും  സബ് ജില്ലാ സ്‌പോർട്സിൽ ( LP) ഫസ്റ്റ് റണ്ണർ അപ്പും കരസ്ഥമാക്കിയ കോരങ്ങാട് ജി എൽ പി സ്കൂളിലെ കുട്ടികളെ അനുമോദിച്ചു.

 പിടിഎ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ   അധ്യക്ഷതവഹിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു,
 ഉദ്ഘാടനം ചെയ്തു.മനോജ് മാസ്റ്റർ സ്വാഗതം  ആശംസിച്ച ചടങ്ങിന്  എസ് എം സി വൈസ് ചെയർമാൻ ശ്രീ :അബ്ദുൽ സമദ് എൻ പി  പിടിഎ വൈസ് പ്രസിഡണ്ട് : രജനി എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി : ദിവ്യ,
 മറ്റു പിടിഎ പ്രതിനിധികൾ അധ്യാപകർ രക്ഷിതാക്കൾ പങ്കെടുത്തു.LP Mini Girls വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻ നിവേദ്യ ഷാജിയെ യോഗത്തിൽ  പ്രത്യേകം അഭിനന്ദിച്ചു.


സ്പോർട്സ് കൺവീനർ 
ശ്രീമതി : രമ  ടീച്ചർ  അനുഭവം പങ്കുവെച്ച ചടങ്ങിന്
 സീനിയർ അസിസ്റ്റൻറ് ശ്രീമതി രേഷ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍