പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയൽവാസിയായ 16കാരനുൾപ്പെടെ രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അയൽവാസിയായ പതിനാറുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പൊലീസിന്റെ പിടിയിലായത്. വായ പൊത്തിപ്പിടിച്ച് പതിനാറുകാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബഹളം വച്ച കുട്ടിയുടെ കൂട്ടുകാരെ സുധീഷ് പിടിച്ചുവച്ചു. ശേഷം പെൺകുട്ടിയെ കാടുപിടിച്ചുകിടക്കുന്ന വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിങ്കളാഴ്ച പിടികൂടിയത്. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ച ശേഷം അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരൻ സമീപത്തെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍