കട്ടിപ്പാറ പൂവൻ മലയിൽ കുന്നിടിച്ച് നിരത്താനുള്ള ശ്രമം " നാട്ടുകാരുടെ പ്രതിഷേധം'
താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്ത് 8-ാം വാർഡിൽ ഉൾപ്പെട്ട പൂവൻ മലയിൽ വ്യാപകമായി കുന്നിടിച്ച് നിരത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്.
ജനവാസ മേഖലയോട് തൊട്ടടുത്ത പ്രദേശത്ത് അപകടകരമായി നിർമ്മാണ പ്രവർത്തികൾ നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 14 പേരുടെ ജീവനെടുത്ത കരിഞ്ചോല മലയിൽ നിന്ന് 500 മീറ്റർ മാറിയാണ് കുന്നിടിച്ച് നിരപ്പാക്കുന്ന പ്രവർത്തികൾ നടത്തുന്നത്.
അടുത്തിടെയുണ്ടായ വേനൽമയിൽ അതിശക്തമായി വെള്ളം കുത്തിയൊലിച്ച് വന്നതായാണ് വീട്ടമ്മമാർ പറയുന്നത്.
ഉരുൾപൊട്ടൽ സാധ്യതയുള്ള ദുർബല പ്രദേശത്ത് യാതൊരു നിർമ്മാണ പ്രവർത്തികളും നടത്താൻ അനുവാദം നൽകരുതെന്നാണ് അധികൃതരോട് പ്രദേശത്തെ നാട്ടുകാർക്ക് പറയാനുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍