വിസ്‌ഡം യൂത്ത് അതിഥി തൊഴിലാളി സംഗമം സമാപിച്ചു.

കിനാലൂർ :വിസ്‌ഡം ഇസ്ലാമിക്‌ യൂത്ത് ഓർഗനൈസേഷൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി  കിനാലൂർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ അതിഥി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. സമൂഹത്തിൽ വർധിച്ചു വരുന്ന അധാർമ്മിക പ്രവണതകൾക്കും ലഹരി ഉപയോഗങ്ങൾക്കുമെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമം വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് ഒ. റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹാഫിസ് സയ്യിദ് നഈം,ഹാഫിസ് യൂസുഫ് അലി അൻവരി ക്ലാസുകൾ എടുത്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ നാസർപികെ ആശംസയർപ്പിച്ച് സംസാരിച്ചു.,വിസ്‌ഡം യൂത്ത് മണ്ഡലം  എക്സിക്യൂട്ടീവ് മെമ്പർ മനാഫ് കെ.എൻ, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി പ്രസംഗിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍