മമ്മി മുസ്ലിയാർ ഫാമിലി ഗ്രൂപ്പിന് പുതിയ സാരഥികൾ

താമരശ്ശേരി : മമ്മി മുസ്ലിയാർ ഫാമിലി ഗ്രൂപ്പ് വാർഷിക ജനറൽ ബോഡി യോഗം തച്ചംപൊയിൽ ക്രസൻ്റ് ഹൗസിൽ ചേർന്നു. പ്രസിഡണ്ട് ഒ.കെ അബ്ദുറസാഖ് അധ്യക്ഷതവഹിച്ചു. മാപ്പിള കലകളുടെ സംസ്ഥാന തലവിധികർത്താവ് പി.പി. അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം സി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ബോധന പ്രസംഗം നടത്തി.  വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും സെക്രട്ടരി പി.പി. നജീബ് അവതരിപ്പിച്ചു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഒ.കെ. അബ്ദുറസാഖ്( പ്രസിഡണ്ട്) പി.പി. അബ്ദുല്ലത്തീഫ്, കെ സാലിം മാസ്റ്റർ ( വൈ: പ്ര :) എ.കെ ജാഫർ ( ജനറൽ സെക്രട്ടറി) നജീബ് പി.പി. മുനീർ പി പി . ( സെക്രട്ടറിമാർ) ഉനൈസ് കെ ( ട്രഷറർ) എന്നിവരെയും
യൂത്ത് വിംഗ് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി
തമ്മീസ് അഹമ്മദ് ( ചെയർമാൻ) ബാസിൽ എം സി ( കൺവീനർ)ഷബീറലി എൻ പി , ജസീൽ പി പി, റിഷാദ് പി ( അംഗങ്ങൾ) എന്നിവരെയും
വനിതാ വിംഗ് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി 
റസിയ ഒ.കെ ( ചെയർപേഴ്സൺ) നദീറ കെ ( കൺവീനർ)ഖമറുന്നിസ പി പി, റഹ്ന നജീബ്, നദീറ മുനീർ ( അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു. പി.പി. സലാം മാസ്റ്റർ, സാലിം മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജാഫർ കോളിക്കൽ, ബാപ്പു വയനാട് എന്നിവർ ആശംസ പ്രസംഗം നടത്തി. പി.പി. നജീബ് സ്വാഗതവും, എ കെ ജാഫർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍