വേനൽ നോവ് "കവിതാ സമാഹാരം പ്രകാശനം ചെയ്തു
പൂനൂർ : മൃതുലചന്ദ്രൻ്റെ പ്രഥമ കവിതാ സമാഹാരമായ "വേനൽ നോവ് "ഇശാഅത്ത് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ പി എ ശ്രീകുമാർ പ്രകാശനം ചെയ്തു. എഴുത്തുകാരൻ മാധവൻ പയമ്പ്ര പുസ്തകം ഏറ്റുവാങ്ങി. പൂനൂർ അൽ സഹ്റ കിഡ്സ് ഗാർഡൻ വാർഷികാഘോഷ വേദിയിൽ സംഘടിപ്പിച്ച ചടങ്ങിൽ
കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കവിയും അധ്യാപകനുമായ സുജേന്ദ്രഘോഷ് പള്ളിക്കര പുസ്തകം പരിചയപ്പെടുത്തി. സാഹിത്യ പബ്ലിക്കേഷൻസ് സംരംഭമായ സരയു ബുക്സാണ് കവിതാ സമാഹാരം പ്രസിദ്ധീകരണം നിർവ്വഹിച്ചത്. എഴുത്തുകാരി ഉഷ സി നസ്യാർ, കവയിത്രി വിമല ദാമോദരൻ എന്നിവർ ആശംസകൾ നേർന്നു. ഇശാഅത്ത് പബ്ലിക്ക് സ്കൂൾ അധ്യാപകൻ പവിത്രൻ കെ സ്വാഗതം പറഞ്ഞു. ഗ്രന്ഥകർത്താവ് മൃദുല ചന്ദ്രൻ മറുമൊഴി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍