മുക്കം വലിയപറമ്പിൽ വാഹന അപകടം; പരിക്കേറ്റയാൾ മരിച്ചു

മുക്കം: സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ  മരിച്ചു.

നെല്ലിക്കാപറമ്പ് സ്വദേശി കൊളക്കാട്ടിൽ ഹംസയാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 6:30 തോടെയാണ് അപകടം. യാത്രക്കാരൻ cപാക്കറ്റ് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഹംസയെ ആദ്യം മുക്കത്തെ സ്വകാര്യ മെഡിക്കൽകോളേജിലും, പിന്നീട്   കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍