മധ്യവയസ്കനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി


കട്ടിപ്പാറ: കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയിൽ ഗോപാലൻ (47) നെ ആണ് മരിച്ച  നിലയിൽ  കണ്ടെത്തിയത്.കട്ടിപ്പാറ ചമൽ കാരപ്പറ്റ- വള്ളുവോർക്കുന്ന് റോഡിരികിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

രാവിലെ 6.45 ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നെന്നും, ക്ഷേത്രത്തിൽ തുടികൊട്ടുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി, RDO സ്ഥലത്തെത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍