കോളിക്കൽ മിനി സ്റ്റേഡിയത്തിൽ അഖില കേരള ഫുട്ബോൾ മേള ആരംഭിച്ചു.

കോളിക്കൽ: മേഖല മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം. എസ് എഫ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ മേള കോളിക്കൽ മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മേള കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് മുഖ്യ അതിഥിയായിരുന്നു. വാർഡ് മെമ്പർ മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാഹിം ഹാജി, വി.പി. സതീശൻ, അബ്ദുസ്സലാം കുരിക്കൾ, പി.പി.അബ്ദുസ്സലാം മാസ്റ്റർ, ഗഫൂർ ചുണ്ടംകുഴി, ഐ പി മരക്കാർ എന്നിവർ ആശംസ പ്രസംഗം നടത്തി. അബ്ദുന്നാസർ കാച്ച സ്വാഗതവും അഷ്റഫ് അച്ചൂർ നന്ദിയും പറഞ്ഞു.വാശിയേറിയ ഉദ്ഘാടന മത്സരത്തിൽ പി എഫ് സി കുന്ദമംഗലം വിവ തച്ചംപൊയിലിനെ ഒരു ഗോളിനു പരാജയപ്പെടുത്തി ജേതാക്കളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍