Kattippara:holy familyഹയർ സെക്കൻ്ററി സ്കൂൾ റോവർ& ഗൈഡ്സ് യൂണിറ്റിന് ജില്ലാ ഘടകം ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മമുദ്ര പുരസ്കാരം ലഭിച്ചു
താമരശ്ശേരി :കട്ടിപ്പാറ ഹോളി ഫാമിലിഹയർ സെക്കൻ്ററി സ്കൂൾ റോവർ & ഗൈഡ്സ് യൂണിറ്റിന് താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ 2023-25 വർഷത്തെ ചീഫ് മിനിസ്റ്റേർസ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം ലഭിച്ചു. ഗൈഡ് യൂണിറ്റിന് ജില്ലയിൽഒന്നാം സ്ഥാനവും റോവർ യൂണിറ്റിന് രണ്ടാം സ്ഥാനവും ആണ് ലഭിച്ചത്.
സമൂഹ നന്മ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന ആർജ്ജവമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുത്ത് അവരിൽ സർവ്വോന്മുഖ വികസനം ഉറപ്പു വരുത്തുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട്സ് & ഗൈഡ്സ്.
സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ വിഭാവനം ചെയ്ത പ്രതിജ്ഞ,നിയമം,തത്വങ്ങൾ,രീതികൾ എന്നിവയ്ക്കനുസൃതമായി ജീവിതവിജയത്തിനാവശ്യമായ പാഠ്യപദ്ധതികളാണ് വിദ്യാർത്ഥികളിൽ നടപ്പിൽ വരുത്തിയത്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ, പെൻബോക്സ്, സീഡ് പെൻ,സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ, സഹപാഠിക്ക് ചക്ര കസേര സമ്മാനം, ഉപജീവനമാർഗമായി തയ്യൽ മെഷീൻ,റോഡ് സുരക്ഷ - ജീവൻ സുരക്ഷ ,ആർത്തവ ബോധവത്ക്കരണം, മെൻസ് കപ്പ് ബോധവൽക്കരണം,ദേശീയോദ്ഗ്രഥന പരിപാടി,സ്വയംതൊഴിൽ പരിശീലനം ആയി കൂൺ കൃഷി പഠിപ്പിക്കൽ,ശുചിത്വം - ആരോഗ്യം -ഊർജ്ജo സംരക്ഷണ പരിപാടികൾ,രക്തദാന ക്യാംപ്,ഭിന്നശേഷി സൗഹൃദ വിനോദയാത്ര,വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയിൽ സഹായ എത്തി ക്കാനായി പലഹാരമേള,നേത്ര പരിശോധന ക്യാംപ്,ലൈബ്രറി നവീകരണം,വൃദ്ധസദന സന്ദർശനം,പരിസ്ഥിതി വാരാഘോഷ പരിപാടികൾ, ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലാസുകൾ, ദന്ത ബോധവൽക്കരണം, കണക്കഞ്ചേരി ആദിവാസി കോളനി സന്ദർശനം, ഓണക്കിറ്റ് വിതരണം തുടങ്ങിയ പരിഗണിച്ചാണ് അവാർഡ്.
സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി,പ്രിൻസിപ്പൽ മഹേഷ് കെ ബാബു വർഗീസ്,പി.ടി.എ പ്രസിഡൻ്റ് ജോഷി മണിമല,ട്രൂപ്പ് - കമ്പനി ലീഡർമാരായ അഖിൽ, ദേവിക, റോവർ മാസ്റ്റർ ജോബി ജോസ്,ഗൈഡ് ക്യാപ്റ്റൻ ഹണി പോൾ,അദ്ധ്യാപക - അനദ്ധ്യാപകർ,രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.മികച്ച നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിനെ മാനേജ്മെൻ്റ് പിടിഎ & സ്റ്റാഫ് അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍