താമരശ്ശേരിയിൽ യുവാവിനെ തടഞ്ഞുവച്ച്7500 രൂപ കവർന്നു; തടയാൻ ശ്രമിച്ചയാളെ കല്ലുകൊണ്ട് കുത്തി പ്രതി പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിനെ തടഞ്ഞുവച്ച് 7,500 രൂപ കവർന്ന പ്രതി പിടിയിൽ. അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന ഷഹദാണ് പിടിയിലായത്. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ചയാളെ ആഷിഖ് കല്ലുകൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

ക്രിമിനൽ,മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ നേരത്തെ കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ അമ്പായത്തോട് മിച്ചഭൂമിയിലെ ഷിജു ബാബുവെന്നയാളെയാണ് ഇയാൾ തടഞ്ഞുവച്ച് പണം കവർന്നത്. ഷഹനാദിനെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.