വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം

തലയാട് :വിനോദ സഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം . തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ഓഫ് റോഡ് ജീപ്പാണ് അപകടത്തില്‍ പ്പെട്ടത്. യാത്രക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴോട്ട് മറിയുകയായിരുന്നു. ജീപ്പ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇവിടേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നാണ് അറിയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെയും, പോലീസിനെയും സംഭവം നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍