കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. തലക്കുളത്തൂർ സ്വദേശി മൃദുൽ (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 36 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എലത്തൂർ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് വിൽപ്പനക്കായി കൊണ്ടുവന്ന രാസലഹരിയുമായി മൃദുൽ പൊലീസ് പിടിയിലായത്.
നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ ജി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എലത്തൂർ എസ്ഐ വി ടി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്. കെട്ടിട ജോലി എന്ന വ്യാജേന ബംഗളൂരുവിൽപോയി രാസലഹരി എത്തിക്കുന്ന ഇയാൾ കുറച്ചുകാലമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍