ഹജ്ജ് യാത്രക്ക് അവസരം നഷ്ടപ്പെടുന്നത് ഗൗരവമായി കാണണം.
പൂനൂർ: 2025 വർഷത്തെ ഹജ്ജ് യാത്രക്ക് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി പണമടച്ച് യാത്രക്കൊരുങ്ങിയ ഹാജിമാരിൽ 80 ശതമാനം പേരുടെയും യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യം ഗൗരവമായി കാണണമെന്നും ഭാവിയിൽ ഇതാവർത്തിക്കാതിരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും പൂനൂർ സലഫി മദ്റസയിൽ സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സംഗമം അഭിപ്രായപ്പെട്ടു.
കുറ്റകൃത്യങ്ങളോടുള്ള സമീപനങ്ങളിൽ പോലും വിവേചനം കാണിക്കുന്ന സമകാലിക കേരളസമൂഹത്തിന് ഹജ്ജിൽ വലിയ പാഠമുണ്ട്. അധികാരവും സമ്പത്തും അനുസരിച്ച് അപ്രമാദിത്വം നൽകുന്ന സമീപനങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് ഹജ്ജ് നൽകുന്നത്.
ഹജ്ജ് യാത്രയയപ്പ് സംഗമം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റ് സംസം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഷിം തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി.പി സാജിദ്, വി.എം ഫിറോസ്, പി.എച്ച് ഷമീർ, കെ നിസാർ, ടി.പി അബ്ദുല്ലത്തീഫ്, ടി.എം നൗഫൽ, പി. എം ഷരീഫ് സംസാരിച്ചു. ഹാജിമാരായ സി.പി അബ്ദുസലാം പി.കെ അബ്ദുല്ലത്തീഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍