വിസ്ഡം മദ്റസാധ്യാപക ശിൽപശാല നാളെ
കൊയിലാണ്ടി: വിസ്ഡം വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള മദ്റസാധ്യാപകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ജില്ലാതല ഏകദിന അധ്യാപക പരിശീലനം നാളെ(മെയ് 29 വ്യാഴം) കൊയിലാണ്ടി മുജാഹിദ് സെൻ്റർ ഓഡിറ്റോറിയത്തിൽ നടക്കും. കാലത്ത് 9 ന് വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും 'ജില്ലാ സെക്രട്ടറി കെ ജമാൽ മദനി അധ്യക്ഷത വഹിക്കും. ഡോ. ഷിയാസ് സ്വലാഹി,മൗലവി ഹനീഫ വണ്ടൂർ, കെ. അബ്ദുൽ നാസർ മദനി, വി.വി , ഒ ഫീഖ് മാസ്റ്റർ, സി.പി ഷജീർ വിവിധ സെഷനുകൾ നിയന്ത്രിക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍