ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവം;ഭർത്താവ് അറസ്റ്റിൽ

താമരശ്ശേരി: മദ്യലഹരിയിൽ ഭാര്യയെയും, മകളെയും ക്രൂരമായി മർദ്ദിച്ച അമ്പായത്തോട് സ്വദേശി നൗഷാദിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
ഭർത്താവിൻ്റെ ഉപദ്രവം സഹിക്കവയ്യാതെ മകളെയും കൊണ്ട് ഇന്നലെ അർദ്ധരാത്രി  ഭാര്യ നസ്ജയും, മകളും  വീട് വിട്ട് ഇറങ്ങിയിരുന്നു.

അമ്പായത്തോട് അങ്ങാടിയിൽ എത്തിയ നസ്ജയെ നാട്ടുകാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

നൗഷാദിൻ്റെ പേരിൽ വധശ്രമവും, ജെജെ ആക്ടിലെ വകുപ്പുകളുമടക്കം ചുമത്തിയാണ് കേസെടുത്തത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍