കാറ്റിലും മഴയിലും വ്യാപകമായ നാശം; മരം വീണ് കാറും വൈദ്യുതി തൂണുകളും തകർന്നു.


താമരശ്ശേരി; വൈകിട്ടോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപകമായ നാശം.താമരശ്ശേരി പഞ്ചായത്തിൽ  രണ്ടാം വാർഡിൽ ആറ്റ് സ്ഥലത്ത്  മരം ഒടിഞ്ഞുവീണ്  കാറും വൈദ്യുതി തൂണുകളും  തകർന്നു.

കോരങ്ങാട് വാപ്പനാംപൊയിൽ  റയ്സിന്റെ  നിർത്തിയിട്ട കാറിന്റെ മുകളിലാണ്  മരം ഒടിഞ്ഞു വീണത്. അതേസമയം സ്ഥലം ഉടമയോട് നേരത്തെ മരം മുറിച്ചു മാറ്റാൻ പറഞ്ഞെങ്കിലും ഉടമയുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. താമരശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍