കോളിക്കൽ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
കോളിക്കൽ: കോളിക്കൽ അങ്കണവാടിയിൽ സംഘടിപ്പിച്ച പ്രവേശനോൽത്സവം ഏറെ ശ്രദ്ധേയമായി. കൊച്ചുകുട്ടികൾക്കു പുറമെ അമ്മമാർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുൾപടെ നിരവധി പേർ പങ്കെടുത്തു. അങ്കണവാടിയിൽ പുതുതായി എത്തിച്ചേർന്ന കുരുന്നുകളെ പ്രവേശനോത്സവത്തിനായി പ്രത്യേകം ഒരുക്കിയ തൊപ്പികളും, ബലൂണുകളും, മിഠായികളും നൽകി സ്വീകരിച്ചു. വാർഡ് മെമ്പർ മുഹമ്മദ് മോയത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജാഫർ കോളിക്കൽ ആശംസാ പ്രസംഗം നടത്തി. ഒ വി നഈം , അമീൻ പിഎം തട്ടഞ്ചേരി , റിയാസ് ഐ പി , ഹക്കീ ഐ പി ,സി ഡി എസ് മെമ്പർ ഷരീഫ കെ.,എ ഡി എസ് അംഗങ്ങളായ നസ്ഹത്ത് , സഹീറ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. കോളിക്കൽ എ ഡി എസ് വക പായസ വിതരണവും നടന്നു. അങ്കണവാടി വർക്കർ അസ്മ സ്വാഗതവും ഹെൽപർ റജ്ന കെ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍