വായനദിനാചരണം

കട്ടിപ്പാറ : വായനദിനത്തിൽ വ്യത്യസ്തതയാർന്ന രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ വായനദിനാചരണം  സംഘടിപ്പിച്ചു.

DAILY HUNT, ENGLISH RIDE എന്നീ പദ്ധതികൾക്കാണ് തുടക്കമായത്. ഇവയുടെ ലോഗോ പ്രകാശനം നടത്തി. പി. എൻ പണിക്കരുടെ ഛായാചിത്രം കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി യുവ എഴുത്തുകാരനും മജീഷ്യനുമായ സുഫിയാൻ അലിക്കു നൽകി നിർവ്വഹിച്ചു.
ജൂൺ 19മുതൽ ജൂലൈ 16വരെ നടത്തുന്ന വായന മാസാചരണ ക്യാമ്പയിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ചു.

 ചടങ്ങിൽ  യുവ എഴുത്തുകാരനും മജീഷ്യനുമായ സുഫിയാൻ അലി മുഖ്യാതിഥിയായി. വായനയിലൂടെ പുതുമയുള്ളൊരു ലോകം തീർക്കുവാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 അദ്ദേഹത്തിന്റെ മായാജാല പ്രദർശനം കുട്ടികൾക്ക് ഹരം പകർന്നു...
 ബി ആർ സി ട്രെയിനർ അഷ്റഫ് മാസ്റ്റർ കവിത ആസ്വാദനത്തിലൂടെ വായനയുടെ വിശാല മണ്ഡലത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചു.
 ബി ആർ സി കോഡിനേറ്റർ റാലിസാ രാജു കഥ പറഞ്ഞും കവിത ചൊല്ലിയും കുട്ടികളിൽ ആവേശമുണർത്തി.

SSG ചെയർമാൻ അലക്സ് മാത്യു, കെസി ശിഹാബ് മാസ്റ്റർ, , ഷബീജ് മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു.. 

വായന ദിന പ്രതിജ്ഞക്ക്  SRG കൺവീനർ ദിൻഷാ ദിനേശ് നേതൃത്വം കൊടുത്തു..

 ഫൈസ് ഹമദാനി, മിൻഹാജ്‌ മാസ്റ്റർ,നീതു ടീച്ചർ, റൂബി ടീച്ചർ, അനുശ്രീ ടീച്ചർ, ഷാഹിന ടീച്ചർ എന്നിവർ സംബന്ധിച്ചു..
 HM ജസീന കെ പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍