പുതുപ്പാടിയിൽ എസ്എഫ്ഐ എബിവിപി പ്രവർത്തകരെ ഏറ്റുമുട്ടി.
പുതുപ്പാടി: വിദ്യഭ്യാസം ബന്ദിൻ്റെ ഭാഗമായി സ്കൂളിൽ എത്തിയ ABVP പ്രവർത്തകരും SFl പ്രവർത്തകരുമാണ് പോലീസ് സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടിയത്.
സ്കൂളിന് സമീപം SFI നാട്ടിയ കൊടിമരവും, തോരണങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച നശിപ്പിച്ചിരിരുന്നു,
ABVP പ്രവർത്തകരാണെ ഇതിനു പിന്നിൽ എന്നാണ് ആരോപണം. അതിൽ പങ്കാളി ആയ വിദ്യാർത്ഥി ABVP പ്രകടനത്തിൽ ഉണ്ടെന്ന് അറിഞ് ചോദ്യം ചെയ്യാൻ നേരത്തെ തന്നെ SFI പ്രവർത്തകർ സ്കൂളിന് സമീപം തമ്പടിച്ചിരുന്നു.
ഇതിനിടെ സ്കൂളിനു മുന്നിൽ മുദ്രാവാക്യം മുഴക്കി ABVP പ്രവർത്തകർ തിരികെ തിരികെ ഇറങ്ങുംമ്പോഴാണ് സംഘർഷമുണ്ടായത്.
തുടർന്ന് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി .
പിന്നീട് ഇരുകൂട്ടരും പിരിഞ്ഞു പോയി. സംഘർഷത്തിൽ SFI പ്രവർത്തകനായ ജുനൈദിന് പരുക്കേറ്റു, ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍