ചമൽ ജി എൽ പി സ്കൂളിൽ രക്ഷാകർതൃ ശില്പശാല.

ചമൽ: ഗവൺമെന്റ് എൽ പി സ്കൂളിലെ രക്ഷിതാക്കൾക്കു വേണ്ടി നടത്തിയ വഴിയാഴം രക്ഷാകർതൃ ശില്പശാല ശ്രദ്ധേയമായി. ശൈശവത്തിലും ബാല്യത്തിലും കുഞ്ഞുങ്ങൾ അമ്മയുടെ പിന്നിൽ നടക്കുന്നവരാണെന്നും
മുന്നിൽ നടക്കുന്ന അമ്മ കുഞ്ഞിന് മാതൃകയാകണമെന്നും 
ശില്പശാല അഭിപ്രായപ്പെട്ടു.
 കുഞ്ഞുങ്ങളോട് രക്ഷിതാക്കൾ  കാണിക്കുന്ന സഹനവും കരുതലും 
സമൂഹ പുനസൃഷ്ടിയിൽ വലിയ പങ്കുവഹിക്കുന്നു.
ദിനേശൻ പുതുശ്ശേരി ശില്പശാല ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് അധ്യക്ഷനായി. അബ്ദുറഹിമാൻ ടി കെ, പ്രിയ എൻ കെ, ഷൈജി, നുസ്രത്ത് സംസാരിച്ചു. എസ്. ആർ ജി കൺവീനർ ഷംല പി എച്ച് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീജ എം നായർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍