ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ച്

കട്ടിപ്പാറ: കേരളം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനം ആക്കുന്നതിനായി സ്കൂളുകളിൽ നടത്തുന്ന "ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം" പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മസേനയെ ആദരിച്ച് നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കലിലെ കുട്ടികൾ. പി ടി എ പ്രസിഡൻ്റ്  ഷാഹി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുചിത്വ ക്ലബ് കൺവീനർ മരിയ ജോസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. നമ്മുടെ നാടും വീടും വിദ്യാലയവും ശുചിത്വ പൂർണ്ണമായി കാത്തു സൂക്ഷിക്കുന്നതിൽ ഹരിതകർമ്മ സേനാംഗങ്ങൾ പുലർത്തുന്ന ശ്രദ്ധയും കരുതലും നമുക്ക് മാതൃകയാണെന്നും അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും പ്രധാനാധ്യാപിക ശ്രീ ചിപ്പി രാജ് പറയുണ്ടായി. യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളായ  ശ്രീമതി റീജ, ദേവി, നിഷ , അജിത എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എം പി ടി എ പ്രസിഡൻ്റ് നീതു ജോസഫ്, SRG കൺവീനർ ബിന്ദു കെ എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപിക സോണിയ ഫിലിപ്പ് നന്ദി പറഞ്ഞു. അധ്യാപകരായ അമൽ വിനോയ്, സിഞ്ചു പി ആൻ്റണി, ഷിൽജ എം ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍