കക്കൂസ് മാലിന്യം റോഡിൽ തള്ളി; ദുർഗന്ധത്തിൽ വലഞ്ഞ് നാട്ടുകാർ


താമരശ്ശേരി:വാഹനത്തിലെത്തിച്ച് കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയതായി പരാതി.താമരശ്ശേരി ബിഷപ്പ് ഹൗസ് മുതൽ  പേനക്കാവ്  വരെയുമുള്ള റോഡിലാണ്  മാലിന്യം ഒഴുക്കിയത്.ഞായറാഴ്ച രാത്രിയോടെയാണ്  സംഭവം.കക്കൂസ് മാലിന്യം റോഡിൽ ഒഴുക്കിയതോടെ അതികഠിനമായ ദുർഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു.

റോഡിലെ താഴ്ന്നഭാഗത്തായി തളംകെട്ടിനിന്ന മലിനജലം മഴപെയ്തതോടെ റോഡിൽ പരക്കുകയും അടുത്തവീടുകളിലേക്കും പറമ്പുകളിലേക്കും ഒഴുകി ഇറങ്ങുകയുംചെയ്‌തു. വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡ് മുഴുവൻ ഇത് ഒഴുകി ദുർഗന്ധവും പരന്നു. അതേസമയം മാലിന്യം തള്ളാൻ എത്തിയ വാഹനം പേനകാവിൽ ബിനു കുര്യാക്കോസിന്റെ വീടിൻ്റെ മധുരവും തകർത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍