ലഹരി വിരുദ്ധ ദിനം
ഈങ്ങാപ്പുഴ: M G M HSS ഈങ്ങാപ്പുഴ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശ്രീ ഷിബിൽ ജോസഫ് (എസ് ഐ താമരശ്ശേരി)നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടത്തി.ഹെഡ്മാസ്റ്റർ അനീഷ് ജോർജ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "വിമുക്തി", "മോചനം" എന്നീ മാഗസീനുകൾ പ്രകാശനം ചെയ്തു. ഗോവിന്ദ്റോയ് സംവിധാനം ചെയ്ത "കലയിൽ അല്പം കാര്യം"എന്ന പ്രശസ്ത അവാർഡ് ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് നടന്നു.ലഹരിക്കെതിരെ നടന്ന ഉപന്യാസ രചനയിൽ ഒന്ന്, രണ്ട് മൂന്ന്സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ചടങ്ങിൽ മേഴ്സി വി ജെ, സോളി ടിവി,ഷീബ ,ഷറഫുദ്ദീൻ ,പ്രോസി രാജേഷ്, രോഷ്നി സ്കറിയ, റ്റിമിജേക്കബ് എന്നീ അധ്യാപകർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍