പള്ളിപ്പുറം (ചാലക്കര)ജി എം യു പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കം

താമരശ്ശേരി:'വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം 'എന്ന സന്ദേശത്തിന്റെ ഭാഗമായി പള്ളിപ്പുറം ജി എം യു പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കം കുറിച്ചു.ഹെഡ്മിസ്ട്രസ് ടി പി സൈനബ ടീച്ചർ ഉദ്ഘാടനം ചെയ്തു.ഷൈജു മാസ്റ്റർ വായന ദിന സന്ദേശം നൽകി.വായന ദിന പ്രതിജ്ഞ,എം ടി കൃതികൾ പരിചയപ്പെടൽ,ചുമർ പത്രിക നിർമ്മാണം,വായന മത്സരം,കയ്യെഴുത്ത് മത്സരം,സാഹിത്യക്വിസ്,സാഹിത്യകാരൻമാരുടെ ചിത്ര ഗാലറി തയ്യാറാക്കൽ,വായനാനുഭവം പങ്കുവെക്കൽ,ലൈബ്രറി സന്ദർശനം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായന വാരാചരണത്തിന്റെ ഭാഗമായി നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍