കോളിക്കൽ സലഫി മദ്റസയിൽ സാഹിത്യ സമാജം ഉദ്ഘാടനവും കലാപ്രതിഭകളെ ആദരിക്കലും ' സംഘടിപ്പിച്ചു
കോളിക്കൽ: 'സലഫി മദ്റസയിൽ നിന്നും മണ്ഡലം, ജില്ലാ , സംസ്ഥാന സർഗ്ഗ മേളകളിൽ പങ്കെടുഞ്ഞ് കഴിവ് തെളിയിക്കുകയും എ ഗ്രേഡിനു പുറമെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത കലാ പ്രതിഭകളെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. എസ് എസ് എൽ സി, +2, അന്നു ജൂം ടാലൻ്റ് പരീക്ഷ, 5, 7, 10 ക്ലാസുകളിലെ മദ്റസ പൊതു പരീക്ഷകൾ, എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ എന്നിവയിലും മികച്ച വിജയം കാഴ്ചവെച്ച വിദ്യാർഥികളെയും പ്രത്യേകം ആദരിക്കുകയുണ്ടായി. സലഫി മദ്റസ മാനേജിംഗ് കമ്മീറ്റി പ്രസിഡണ്ട് എൻ ആർ സവാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടികൾ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ മദ്റസ സാഹിത്യ സമാജം ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. അഫ്ര , സബ , ദിയ, ഐസ ഫാത്തിമ എന്നിവർ ചേർന്നു
ഖുർആൻ പാരായണം നടത്തി.
ജാഫർ കോളിക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ മോയത്ത് മുഹമ്മദ്, താമരശ്ശേരി മണ്ഡലം കെ.എൻ.എം. പ്രസിഡണ്ട് ഷാജി മണ്ണിൽകടവ്, ആർ പി അബ്ദുന്നാസർ,സി.കെ നിസാർ, പൂനൂർ മണ്ഡലം മദ്റസ കോംപ്ലക്സ് സെക്രട്ടരി സുലൈമാൻ മാസ്റ്റർ, സുലൈമാൻ മുസ്ലിയാർ ചൊക്ലി, അഫ്ര ഫാത്തിമ എന്നിവർ പ്രസംഗിച്ചു. പി.പി.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും, പ്രധാന അധ്യാപകൻ വി.കെ. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വൈവിദ്യമാർന്ന കലാ പരിപാടികളും അരങ്ങേറി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്