അവധിക്കാലം കഴിഞ്ഞു നാളെ സ്‌കൂളിലേക്ക്
താമരശ്ശേരി :രണ്ടുമാസത്തെ വധിക്ക് ശേഷം സംസ്ഥാനത്തെ കുട്ടികൾ നാളെ വീണ്ടും സ്കൂളിലേക്ക്. തിങ്കളാഴ്ചയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. മലയോര മേഖലയിലെ സ്കൂളുകളിൽ എല്ലായിടത്തും വിപുലമായ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കുട്ടികളെ വരവേൽക്കാൻ പുതുനിറം പൂശിയും വര്‍ണ്ണക്കടലാസുകളാലും ചിത്രങ്ങളാലും പെയിന്റിങ്ങുകളാലും സ്‌കൂളുകള്‍ മനോഹരമായി കഴിഞ്ഞു.
താമരശ്ശേരി മലയോര മേഖലയിൽ രാവിലെ മുതൽ മഴക്ക് കുറവുണ്ട്. നാളെ ശക്തമായ മഴയില്ലെങ്കില്‍ പ്രവേശനോത്സവം ശരിക്കും ഉത്സവം ആകുമെന്ന് ഉറപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍