വർണ്ണാഭമായ പരിപാടികളോടെ കന്നൂട്ടിപ്പാറ അംഗൻവാടി പ്രവേശനോൽസവം
താമരശ്ശേരി:വർണ്ണാഭമായ പരിപാടികളോടെ നടന്ന കന്നൂട്ടിപ്പാറ അംഗൻവാടി പ്രവേശനോൽസവം ശ്രദ്ധേയമായി.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ.അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു അബു ലൈസ് തേഞ്ഞിപ്പലം മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ
.ALMSC മെമ്പർ സലാം കന്നൂട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു.
ഐ.യു.എം.എൽ.പി.സ്കൂൾ HM ഇൻ ചാർജ്ജ് കെ.പി.ജസീന ടീച്ചർ, കെ.സി.ശിഹാബ് മാസ്റ്റർ, അലക്സ് മാത്യു, മോളി കെ.പി.തുടങ്ങിയവർ ആശംസകളർപ്പിച്ചു.
കുട്ടികൾക്കുള്ള സമ്മാനവിതരണവും, മധുര പാനീയ വിതരണവും നടത്തി.
അംഗൻവാടി വർക്കർ സനിഷ ടീച്ചർ സ്വാഗതവും, ഹെൽപ്പർ സജന നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍