സഹോദരങ്ങളെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു,സംഭവം നാദാപുരത്ത്

നാദാപുരം: നാദാപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു. സഹോദരങ്ങളായ ഊരം വീട്ടില്‍ നാസര്‍, സലിം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടി പരിക്കേല്‍പ്പിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണ്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ബഷീര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാരോപിച്ച്, ഇത് ചോദ്യം ചെയ്യാനാണ് സഹോദരങ്ങള്‍ ബഷീറിന്റെ വീട്ടിലെത്തുന്നത്.

ഇതിനിടെയാണ് ബഷീര്‍ രണ്ടുപേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നാസറിന്റെ വയറിനും സലീമിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. മാരകമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാദാപുരം പൊലീസ് കെസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍