കോളിക്കൽ മെക്സെവൻ ഹെൽത്ത് ക്ലബ്ബ് യോഗ ദിനം ആചരിച്ചു

കോളിക്കൽ: മെക്സെവൻ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട യോഗ ദിനം സമുചിതമായി ആചരിച്ചു. ജാഫർ എ കെ , അമീർ മുഹമ്മദ് ഷാജി എന്നിവർ യോഗ ദിന സന്ദേശം നൽകി. ശാരീരിക മാനസിക ആത്മീയ പരിശീലനങ്ങളുടെ സമഗ്രമായ ഒരു സംവിധാനമാണ് യോഗയിലൂടെ ലക്ഷ്യമിടുന്നത്. ശരീരത്തിനും മനസ്സി നുമിടയിൽ ഒരു ബന്ധം വളർത്തിയെടുക്കുന്നതിലൂടെ വ്യക്തികളിൽ ഐക്യവും സന്തുലിതാവസ്ഥയും കൊണ്ടുവരാൻ യോഗയിലൂടെ സാധ്യമാവുന്നുവെന്നും സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഹകീം, അബ്ദുൽഹമീദ്, വി.പി. ഹുസൈൻ, വി.കെ.സി. അബു, ഐ.കെ. അബ്ദുൽമജീദ്, മരക്കാർ കുട്ടി,ഫൈസൽ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍