താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും ആഘോഷിച്ചു.
താമരശ്ശേരി:അന്താരാഷ്ട്ര യോഗ ദിനം യോഗാചാര്യ ശ്രീമതി രഞ്ജു ഉദ്ഘാടനം ചെയ്തു. ഭാരതം ലോകത്തിന് നൽകിയ സംഭാവനയായ യോഗ മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുന്നു എന്ന സന്ദേശം മാനേജർ ശ്രീ അരവിന്ദൻ കുട്ടികൾക്ക് നൽകി. വിദ്യാർത്ഥികളായ അനയ അനീഷ്, നക്ഷത്ര എന്നിവർ യോഗയെ കുറിച്ച് സംസാരിച്ചു. ശേഷം കുട്ടികളുടേയും അധ്യാപികമാരുടേയും യോഗാ പ്രദർശനം നടന്നു.
സംഗീത അധ്യാപിക ശ്രീമതി അനുശ്രീ വിദ്യാലയത്തിലെ സംഗീത ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഗീതം സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നു എന്നും ഒരു വ്യക്തിയുടെ ആത്മാവിന്റെ വികാസത്തിന് സംഗീത വിദ്യാഭ്യാസം സഹായിക്കുന്നു എന്നും കുട്ടികൾക്ക് സന്ദേശം കൈമാറി. ശ്രീ. നവോദയ ബാലകൃഷ്ണൻ മാസ്റ്റർ , ശ്രീമതി ദീപ കിഷോർ, ശ്രീമതി സിമി മിൽസു , ശ്രീ. സുമേഷ് മാസ്റ്റർ , അനയ അനീഷ് , സാമ്ന എസ്. കുമാർ എന്നിവർ ആശംസ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍