രക്ഷാകർതൃ സംഗമവുംറാങ്ക് ജേതാവിന് അനുമോദനവും.
പൂനൂർ : പൂനൂർ ടൗൺ സലഫി മദ്റസ രക്ഷാകർതൃ സംഗമവും മദ്റസാ പൊതുപരീക്ഷാ റാങ്ക് ജേതാവിനുള്ള അനുമോദനവും കുവൈത്ത് കേരള ഇസ്ലാഹീ സെൻ്റർ ദഅവ സെക്രട്ടറി അശ്റഫ് എകരൂൽ ഉദ്ഘാടനം ചെയ്തു.
വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് അഞ്ചാം ക്ലാസ്സിൽ നടത്തിയ പൊതുപരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടിയ പൂനൂർ സലഫി മദ്റസയിലെ ഫലാഹ് അബ്ദുല്ല സി.പി ക്കുള്ള കാഷ് അവാർഡും അദ്ദേഹം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എച്ച് ഷമീർ അധ്യക്ഷത വഹിച്ചു. സി.പി സാജിദ്, ടി.ടി അബ്ദുസലാം, കെ അബ്ദുൽ നാസർ മദനി, വി.കെ ബാംസിം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പുതിയ പി.ടി.എ ഭാരവാഹികളായി പി.എച്ച് ഷമീർ(പ്രസിഡണ്ട്) ഇ.കെ സുനീർ(വൈസ് പ്രസിഡണ്ട്)പി.എം ഷരീഫ്, റാഷിദ് എകരൂൽ, എം ഷാനവാസ്, വി എം റാസിമ, വി.സി ജഫ്ല(മെമ്പർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍