നസ്രത്ത് യു.പി യിൽ വായനാവാരാചരണത്തിന് തുടക്കം.

കട്ടിപ്പാറ : 'വായിച്ചു മുന്നേറാം അറിവിൻ്റെ 
ലോകത്തേക്ക് 'എന്ന പ്രമേയത്തിൽ കട്ടിപ്പാറ നസ്രത്ത് യു.പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി. സ്കൂൾ മാനേജർ റവ.ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരിയുടെ അധ്യക്ഷതയിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. നാടിൻ്റെ നല്ല ഭാവിക്ക് നല്ല വായന അനിവാര്യമാണെന്നും കുട്ടികൾ ചെറുപ്രായത്തിൽ തന്നെ വായന ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് വി.പി ഷമീർ, സീനിയർ അസിസ്റ്റൻ്റ് സി.പി സാജിദ് ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം വിദ്യാർത്ഥി പ്രതിനിധികൾക്ക് പുസ്തകം നൽകി മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലസ്സി സ്വാഗതവും എലിസബത്ത് കെ എം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
വിരാചരണത്തിൻ്റെ ഭാഗമായി ആസ്വാദനക്കുറിപ്പ് മൽസരം, ക്വിസ് മൽസരം, കഥാരചന, കുട്ടികൾക്കും അമ്മമാർക്കുമുള്ള വായനാ മൽസരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍