ഭിന്ന ശേഷിക്കാരിയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന കട്ടിപ്പാറ സ്വദേശിയെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

ബാലുശ്ശേരി:ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് വിദേശത്തേക്കു കടന്നു കളഞ്ഞയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ  അമരാട് സ്വദേശി ഷാഫി(48) യെയാണ് ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതി പൊലീസിനു ലഭിച്ചത്.

 പരാതിയുയര്‍ന്ന ഉടനെ തന്നെ ഷാഫി ഗള്‍ഫിലേക്ക് കടന്നിരുന്നു. പോക്‌സോ കേസ് ചാര്‍ജ് ചെയ്ത പ്രതിയെ പൊലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിക്കുയൊയിരുന്നു. 
പോക്‌സോ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍