പിടിഎ ഭാരവാഹികൾ

കട്ടിപ്പാറ : നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ 2025-26 അധ്യയന വർഷത്തെ ആദ്യ പി ടി എ , ജനറൽ ബോഡി യോഗം  നടത്തി. സ്കൂൾ മാനേജർ ഫാ മിൾട്ടൺ മുളങ്ങാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം SRG കൺവീനർ ശ ബിന്ദു കെ എസിൻ്റെ സ്വാഗതത്തോടെ ആരംഭിച്ചു. യോഗത്തിൽ മുഖ്യ അഥിതികളായി വടകര വനിത സെൽ ഇൻസ്പെക്ടർ ശസതി കെ.കെ , വനിത സെൽ ഫാമിലി കൗൺസിലർ  രമ കൊയ്ലോത്ത്,  എസ് ഐ നവാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു. ഇവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് വളരെ മികവുറ്റതായിരുന്നു. പുതുതലമുറയിലെ മക്കളെ എങ്ങനെ മികവുറ്റവരാക്കാതാക്കാമെന്നും ഇന്നത്തെ കാലത്ത് രക്ഷിതാക്കൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണെമെന്നും എങ്ങനെ ഒരു മികച്ച പാരൻ്റിഗ് നൽകാമെന്നും ക്ലാസിലൂടെ രക്ഷിതാക്കൾക്ക് മനസിലാക്കാൻ സാധിച്ചു.ശേഷം 2025-26 അധ്യയന വർഷത്തെ പി ടി എ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട  ഷാഹിം ഹാജി, എം പിടിഎ പ്രസിഡന്റ് നീതു ജോസഫ്, പി ടി എ വൈസ് പ്രസിഡന്റ് ബാബു, എം പി ടി എ വൈസ് പ്രസിഡന്റ് ഡയാന എന്നിവരും പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു. ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന ടി വി പരിപാടിയിലൂടെ ശ്രദ്ധേയയായ നസ്രത്ത് സ്കൂളിൻ്റെ കൊച്ചുമിടുക്കി ആൻശിഖ എ.എസിന് യോഗത്തിൽ ആദരിക്കുകയുണ്ടായി.കൂടാതെ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികൾക്ക് യോഗത്തിൽ  സമ്മാനദാനം നടത്തുകയുണ്ടായി. അധ്യാപിക ഷിൽജ എം ആറിൻ്റെ നന്ദിയോടെ യോഗം അവസാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍