പിഎസ്‍സി: 11 തസ്തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: 11 തസ്തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. തസ്തികകൾ: കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് (പട്ടികവർഗം) (442/2024), കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ ( 506/2024), തൃശൂർ, പാലക്കാട്, ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം,139/2024), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) (ഈഴവ/തിയ്യ/ബില്ലവ, 705/2024), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ട്രെയിനി (471/2024), മലപ്പുറം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി, 477/2024), സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരളയിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 (072/2024), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (ഒബിസി, 341/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ പ്യൂൺ/റൂം അറ്റൻഡന്റ്/നൈറ്റ് വാച്ച്മാൻ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി, 696/2023, 697/2023), കേര ഫെഡിൽ അസിസ്റ്റന്റ് മാനേജർ (പാർട്ട് 1- ജനറൽ കാറ്റഗറി) (234/2024), തദ്ദേശവകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (പട്ടികവർഗം, 480/2024) എന്നീ തസ്തികയിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.
സാധ്യതാ പട്ടിക
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികവർഗം) (പട്ടികജാതി/വർഗം) ( 205/2024, 438/2024, 749/2024), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ മെയിൽ നഴ്സിങ് അസിസ്റ്റന്റ് (039/2024), കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) ( 378/2024, 379/2024).
അർഹതാപട്ടിക പ്രസിദ്ധീകരിക്കും
പിഎസ്‍സി /ഗവ. സെക്രട്ടറിയറ്റ്/അഡ്വക്കറ്റ് ജനറൽ ഓഫീസ്(എറണാകുളം)/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്/എൻക്വയറി കമീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ (നേരിട്ടും തസ്തികമാറ്റവും, 576/2024, 577/2024), പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (കെസിപി) ( 510/2024, 511/2024, 512/2024), പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (എപിബി) ( 508/2024, 509/2024).
പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (എൻസിഎ- എസ്സിസിസി) ( 51/2024), എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (എസ്ഐയുസി നാടാർ, എസ്സിസിസി, പട്ടികജാതി, 443/2024, 444/2024, 445/2024), കേരള വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (277/2024) എന്നിവയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍