എസ്.കെ.എസ്.എസ്.എഫ് താമരശ്ശേരി മേഖല ഫേസ് ടു ഫേസ് സംഘടിപ്പിച്ചു
താമരശ്ശേരി: എസ്.കെ.എസ്.എസ്.എഫ് താമരശ്ശേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'ഫേസ് ടു ഫേസ്' പരിപാടി വിപുലമായി സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് മിർബാത്ത് ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഉനൈസ് റഹ്മാനി പൂനൂർ അധ്യക്ഷനായി. സിറാജ്, ഷഫീഖ് മുസ്‌ലിയാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജാരിയ ഫണ്ട് ശേഖരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരപ്പൻപൊയിൽ, വള്ളിയോത്ത് യൂണിറ്റുകൾക്കും രണ്ടാം സ്ഥാനം നേടിയ ഈർപ്പോണ, മൂന്നാം സ്ഥാനം നേടിയ എസ്റ്റേറ്റ് മുക്ക് യൂണിറ്റുകൾക്കും ഉപഹാരം കൈമാറി. ചടങ്ങിൽ ജില്ലാ കമ്മിറ്റിയുടെ ധ്വനി ക്യാംപിന് മുഴുവൻ പ്രവർത്തകരും രെജിസ്ട്രേഷൻ നിർവഹിച്ചു. പരിപാടിയിൽ സെക്രട്ടറി വി.പി സലാം കോരങ്ങാട് , അയ്യൂബ് ഖാൻ, വാഹിദ് അണ്ടോണ, റിസാൽ പരപ്പൻ പൊയിൽ, അഷ്‌റഫ് അണ്ടോണ, ഫാസിൽ കോളിക്കൽ, മുനീർ അഹമ്മദ്, വിച്ചി അവേലം, റിയാസ് അൻവർ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍