ഞാവല്‍പ്പഴമെവന്ന് കരുതി കഴിച്ചത് കാട്ടുപഴം; 14കാരിക്ക് ദേഹാസ്വാസ്ഥ്യം; ചുണ്ടുകള്‍ തടിച്ചുവീര്‍ത്തു


താമരശ്ശേരിയില്‍ ഞാവല്‍പ്പഴമെന്ന് കരുതി അബദ്ധത്തില്‍ കാട്ടുപഴം കഴിച്ച 14കാരിക്ക് ദേഹാസ്വാസ്ഥ്യം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഞാവല്‍പ്പഴത്തിന് സാമ്യമുള്ള പഴം വഴിയില്‍ നിന്നും കഴിച്ചതോടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചുണ്ട് തടിച്ചു വീര്‍ക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇതേ മരത്തില്‍ നിന്നും കായ കഴിച്ച രണ്ട് കുട്ടികളും ചികിത്സ തേടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍