പെരുമ്പള്ളിയിൽ ഓട്ടോറിക്ഷ മതിലിലിടിച്ച് 4 പേർക്ക് പരിക്ക്

താമരശ്ശേരി:കോഴിക്കോട് -കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് 4 പേർക്ക് പരുക്കേറ്റു.കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ നോളേജ് സിറ്റിയിലേക്ക് ജോലിക്കായി എത്തിയ ബാഗാൾ സ്വദേശികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ എതിരെ തെറ്റായ ദിശയിൽ കാർ കയറി വന്നപ്പോൾ സൈഡാക്കിയ ഓട്ടോ റോഡിലെ അര അടിയോളം പൊങ്ങി നിന്ന ടാറിംങ്ങിൻ്റെ കട്ടിങ്ങിൽ നിന്നും പുറത്ത് ചാടി നിയന്ത്രണം വിടുകയായിരുന്നു.
അപകടത്തിൽ ബംഗാൾ സ്വദേശികളായ റിസാഹുൽ ഹുസൈൻ, മുഹമ്മദ് സാമിർ, നാസിർ അലി, കൈതപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ അഫ്സൽ എന്നിവർക്കാണ് പരുക്കേറ്റത്.

ബംഗാൾ സ്വദേശികളായ മൂന്നു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍