വീട്ടുജോലി ചെയ്യുന്ന വീട്ടില്‍ നിന്നും 24 പവന്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു; കൊയിലാണ്ടി പന്തലായനി സ്വദേശിനി പിടിയില്‍
കോഴിക്കോട്: വീട്ടുജോലിയ്ക്കായി നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കൊയിലാണ്ടി പന്തലായനി സ്വദേശ്വിനി പിടിയില്‍. പുത്തലത്ത് മീത്തല്‍ വീട്ടില്‍ ഉഷ (46)യെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. സിവില്‍ സ്റ്റേഷന്‍ ചാലിക്കര റോഡിലുള്ള സ്മിതാ നായിക്ക് എന്ന യുവതിയുടെ വീട്ടില്‍ കഴിഞ്ഞ 8 വര്‍ഷത്തോളമായി വീട്ടു ജോലി ചെയ്ത് വരികയായിരുന്നു ഉഷ.
2024 ഡിസംബര്‍ മാസം മുതല്‍ 17.07.2025 വരെയുള്ള വിവിധ ദിവസങ്ങളിലായി പരാതിക്കാരിയുടെ വീട്ടിലെ അലമാറയില്‍ നിന്ന് 24 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 5000/ രൂപയും മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വീട്ടുകാരുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെ മോഷണം നടത്തിയ വീട്ടില്‍ വെച്ച് ഉഷയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്തതില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസിനോട് മൊഴി നല്‍കുകയായിരുന്നു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. നടക്കാവ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സാബുനാദ്, എസ്.സി.പി.ഓമാരായ നവീന്‍, രജീഷ്, ഷിഹാബുദ്ദീന്‍, ആതിര എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍