പൂനൂർ ജി.എം.യു.പി.എസ് മഴ നടത്തം നവ്യാനുഭവമായി
പൂനൂർ: ജി.എം.യു.പി സ്കൂൾ പൂനൂരിലെ ഫോറസ്ട്രി, ഹരിത സേന (ഫ്ലോറ)ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊൻകുന്നു മലയിലേക്ക്ക് സംഘടിപ്പിച്ച മഴ നടത്തം നവ്യാനുഭവമായി. കോഴിക്കോടിന്റെ മീശപ്പുലിമല എന്നാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ പൊൻകുന്നം മല അറിയപ്പെടുന്നത്. കാക്കൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളിലായി ഏക്കറുകളോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുകയാണ് ഈ മല. മലയുടെ മുകളിൽ നിന്ന് പശ്ചിമഘട്ട മലകളും അറബിക്കടലും കാണാം. ഹെഡ് മാസ്റ്റർ അബൂബക്കർ കുണ്ടായി വൃക്ഷ തൈ നട്ട് യാത്ര ഉദ്ഘാടനം ചെയ്തു.രജീഷ് ലാൽ,അബ്ദുൽ കലാം,വിനീത, വിപിന്യ, ഫസീല തുടങ്ങിയവർ സംസാരിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ് നടത്തിയ യാത്ര കുട്ടികൾക്ക് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍