കട്ടിപ്പാറ ഹോമിയോ ഡിസ്‌പെൻസറി ക്ക് കായകൽപ്പ അവാർഡ്


കട്ടിപ്പാറ : ആരോഗ്യ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ക്ക് കായകൽപ്പ അവാർഡ് ലഭിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് മികവിനുള്ള പുരസ്‌കാരങ്ങൾ ഈ സ്ഥാപനത്തെ തേടിയെത്തുന്നത്.കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന്റെ 
എൻ എ ബി എച്ച്  അംഗീകാരം ലഭിച്ചിരുന്നു. 
ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യമേഖലയിൽ ഒരു വലിയ മുന്നേറ്റം കൈവരിക്കാൻ സാധിച്ചതിൻറെ ഫലമായിട്ടാണ് ഇത്തരം അംഗീകാരങ്ങൾ കട്ടിപ്പാറയിലേക്ക് എത്തിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അറിയിച്ചു.

1982 ൽ പ്രവർത്തനം ആരംഭിച്ച  ഡിസ്‌പെൻസറി 2019 ൽ മാതൃകാ ഡിസ്പെൻസറി ആയി ഉയർത്തി.
2023 ൽ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർന്ന നിലവാരത്തിലേക്ക് എത്തി. 2023 ൽ തന്നെ NABH അംഗീകാരവും ലഭിച്ചു. വിവിധപ്രായക്കാർക്ക് മികച്ച ചികിത്സ നൽകുന്നതോടൊപ്പം യോഗ പരിശീലനവും നടന്നു വരുന്നു

കട്ടിപ്പാറ ഹോമിയോ ഡിസ്പെൻസറിയുടെ ഉന്നമനത്തിനും, വിജയത്തിനും  അഹോരാത്രം പ്രയത്നിക്കുന്ന  മെഡിക്കൽ ഓഫീസർ ഡോ ഇന്ദു കെ ഉൾപ്പെടെയുള്ള ജീവനക്കാരെ പ്രസിഡന്റ് അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍