തൃശൂരിൽ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽRead more തൃശൂരിൽ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ

തൃശൂർ: മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ. തൃശൂർ മണലൂർ സ്വദേശിയായ അഭിഭാഷകനെ പേരാമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിരിഞ്ഞ ഇയാൾ ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് ആക്ഷേപം. ഞായറാഴ്ചകളിൽ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്.


മാതാവിനോട് പറഞ്ഞതിനെ തുടർന്ന് മെഡിക്കൽ പരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പോക്‌സോ കേസും ചാർജ് ചെയ്തിട്ടുണ്ട്. കാലങ്ങളായി ഇയാൾ മകളെ പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. എന്നാൽ ഒരു തവണയേ പീഡനം നടന്നിട്ടുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍