കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു 11 ജില്ലകളിലും യെല്ലോ അലർട്ട് തുടരും.

നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം, അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും മഴ ശക്തമാകുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക തീരങ്ങളിൽ 22 വരെയും ലക്ഷദ്വീപ് തീരത്ത് 24 വരെയും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍